കണ്ണൂർ : അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്കനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. കക്കാട് കുഞ്ഞിപ്പള്ളിയിലെ ഷാജി ഫ്രാൻസിസ് (49) നെയാണ് കണ്ണൂർ ടൗണ്‍ പൊലിന് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാവ് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. പ്രതിയുടെ വീട്ടിനടുത്ത് വെച്ചാണ് അഞ്ചു വയസുകാരനെ പീഢനത്തിനിരയാക്കിയതെന്നാണ് പരാതി. കണ്ണൂർ പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment