എടക്കൈത്തോട് : എടക്കൈത്തോട് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം 2024 ഡിസംബർ 12,13,14 തീയ്യതികളിലായി നടത്തപ്പെടുന്നു. ഡിസംബർ 12 ന് വൈകുന്നേരം 7 മണിക്ക് പ്രഭാഷകനും ചേലേരി ചന്ദ്രോത്ത്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയം ചെയർമാനുമായ ശ്രീ. പി.കെ.കുട്ടികൃഷ്ണൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം. തുടർന്ന് തിരുവാതിരക്കളി വിവിധ കലാപരിപാടികൾ.
ഡിസംബർ 13 ന് രാവിലെ ഗണപതിഹോമം. വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലയിറക്കൽ. തുടർന്ന് മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം. രാത്രി 7 മണി മുതൽ 9 മണിവരെ പ്രസാദ സദ്യ. തുടർന്ന് അന്തിവേല, കലശം എഴുന്നള്ളത്ത്, കളിക്കപ്പാട്ട്.
ഡിസംബർ 14ന് രാവിലെ 4:30ന് ഗുളികൻ ദൈവം പുറപ്പാട്. രാവിലെ 5 മണിക്ക് തിരുവപ്പന, വൈകുന്നേരം 3 മണിക്ക് ദൈവത്തെ മലകയറ്റൽ എന്നിങ്ങനെ നടക്കും.
Post a Comment