മയ്യിൽ :- കഴിഞ്ഞ 88 വർഷങ്ങളായി മൗണ്ട് അബു, രാജസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അധ്യാത്മിക പ്രസ്ഥാനമായ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ബ്രഹ്മാകുമാരീസ് ആറാംമൈൽ സംഘടിപ്പിക്കുന്ന ആത്മീയ സാമൂഹ്യ സേവന സംഗമവും അനുമോദന ചടങ്ങും ഡിസംബർ 11 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ വെച്ച് മയ്യിൽ പ്രദേശത്തെ 80 ഓളം പേരെ ആദരിക്കും.
CPM ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ബ്രഹ്‌മാകുമാരി സബിത ബഹൻജി, ഇ.വി സ്വാമിനാഥൻ, പ്രൊഫസർ ഇ.വി ഗിരീഷ് തുടങ്ങിയവർ മുഖ്യാതിഥികളാകും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത, പുരുഷോത്തമൻ എം, മയ്യിൽ സബ് ഇൻസ്പെക്ടർ, വേളം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ക്ഷേത്രം ട്രസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബ്രഹ്മകുമാരി പ്രിയ സംസാരിച്ചു. ബ്രഹ്മകുമാർ വിജയൻ, ബ്രഹ്മകുമാരി ശാന്തി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment