NSS കരയോഗം മയ്യിലിന്റെ നേതൃത്വത്തിൽ ഇന്നലെ 9:30 മണിക്ക് മയ്യിൽ സാത്കോസ് ഓഡിറ്റോറിയത്തിൽ വച്ച് വാർഷിക ജനറൽബോഡി യോഗവും, കുടുംബ സംഗമവും നടത്തി. പ്രസിഡണ്ട് A K ബാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് - എം വി കുഞ്ഞിരാമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പത്മനാഭൻ നമ്പ്യാർ പതാക ഉയർത്തി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
തളിപ്പറമ്പ് താലൂക്ക് യൂണിയൻ ഭരണസമിതി അംഗം T V വി രാധാകൃഷ്ണൻ നമ്പ്യാർ, ശ്രീ മുരളീധരൻ P V, R ദിവാകരൻ നമ്പ്യാർ, K P ചന്ദ്രശേഖരൻ, P K ചന്ദ്രമതി ടീച്ചർ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. SSLC, പ്ലസ് ടു - ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മാനദാനവും നടന്നു.
Post a Comment