കയരളം : തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. വാർഡ് മെമ്പർ എ.പി. സുചിത്ര, ബി.ആർ.സി. കോഡിനേറ്റർ സി.കെ. രേഷ്മ, മദർ പി.ടി.എ. പ്രസിഡന്റ് നിഷ്കൃത എന്നിവർ സംസാരിച്ചു. സ്കൂൾ പാചകത്തൊഴിലാളികൾക്കുള്ള സബ്ജില്ലാതല പാചക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പി ശ്യാമളയെ ചടങ്ങിൽ അനുമോദിച്ചു. ഗോവിന്ദൻ എടാടത്തിൽ സാമ്മാനം വിതരണം ചെയ്തു. പ്രധാനധ്യാപിക എം ഗീത സ്വാഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു.
Post a Comment