കണ്ണൂർ : ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഹുമനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തൽ ഭരണഘടനാ വായന സംഘടിപ്പിച്ചു. വി.സി. മനോജ് കുമാറിന്റെ അധ്യക്ഷത സംസ്ഥാന സെക്രട്ടറി എ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
ഭരണഘടനയെ സംബന്ധിച്ച് കെ.പി ലക്ഷമണൻ ക്ലാസെടുത്തു. ഹുമനിസ്റ്റ് പാർട്ടി തത്വങ്ങളും പ്രയോഗവും എന്ന ലഘു പുസ്തകം എൻ.എ ദയാനന്ദ് പ്രകാശനം ചെയ്തു. കെ. ചന്ദ്രബാബു, എൻ .എ .ദയാനന്ദ്, രാമചന്ദ്രൻ തില്ലങ്കേരി, സുഷീഫ് പ്രദീപൻ തൈക്കണ്ടി എന്നിവർ പ്രസംഗിച്ചു. പി.ശ്യാം സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Post a Comment