വയോമിത്രം പദ്ധതി പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ കരാർ കാലാവധി വെട്ടി കുറച്ച നടപടി പിൻവലിക്കുക,ദീർഘ കാലമായി ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കരാർ ജീവനക്കാരായി പരിഗണിക്കുക,ശമ്പള വിതരണത്തിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എംപ്ലോയീസ് യൂനിയൻ (CITU) പ്രതിഷേധ ക്ലിനിക്ക് നടത്തും . കണ്ണൂർ കാൽടെക്സ് പരിസരത്തു നടക്കുന്ന പരിപാടി സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സ. ഇസുർജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും .. ഈ മാസം 20 ന് സൂചന പണിമുടക്ക് നടക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂണിയൻ പ്രഖ്യാപിച്ചു .കേരള വയോജന നയത്തിന്റെ ചുവട് പിടിച്ച്,സംസ്ഥാന സർക്കാർ നഗരസഭകളുടെ സഹകരണത്തോടെ നടത്തുന്ന വയോജനാരോഗ്യ പരിപാലന പദ്ധതിയാണ് വയോ മിത്രം .സംസ്ഥാനത്തെ 88 നഗരം സഭകളിലും ആറുകോർപറേഷനുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലുമായി പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, jphn അടങ്ങിയ ടീം വയോജനങ്ങളിലേക്ക് എത്തി ചേർന്ന് അവരുടെ ശാരീരിക -മാനസിക സാമൂഹി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന്, രൂപീകരിച്ച വയോമിത്രം പദ്ധതി ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം പ്രതിസന്ധിയിലാരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ചിലവ് വെട്ടിക്കുറക്കുന്ന പദ്ധതികളുടെ കൂട്ടത്തിൽ വയോജസംരക്ഷണ പദ്ധതിയെ ഉൾപ്പെടുത്തിയതിൽ വയോജന സംഘടനകളും പ്രതിഷേധത്തിലാണ്.
Post a Comment