Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം എ. യുപി സ്കൂളിൽ കേഷ് അവാർഡ് വിതരണവും വിജയോത്സവവും സംഘടിപ്പിച്ചു

കയരളം എ. യുപി സ്കൂളിൽ കേഷ് അവാർഡ് വിതരണവും വിജയോത്സവവും സംഘടിപ്പിച്ചു

കയരളം യുപി സ്കൂളിൽ മികവാർന്ന രീതിയിൽ കേഷ് അവാർഡ് വിതരണവും വിജയോത്സവവും നടന്നു. ക്യാഷ് അവാർഡ് വിതരണോദ് ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത നിർവഹിച്ചു. പി.സി രാധാകൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി അംഗങ്ങൾ ഏർപ്പെടുത്തിയ പുതിയ എൻഡോമെന്റ്  വാർഡ് മെമ്പർ രവിമാണിക്കോത്ത് സ്വീകരിച്ചു. എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വാർഡ് മെമ്പർ കെ.ശാലിനി. നിർവഹിച്ചു. മേളയിലും കലോത്സവങ്ങളിലും സ്പോർട്സിലും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള സമ്മാനദാനം തളിപ്പറമ്പ് സൗത്ത് സബ് ജില്ല എ.ഇ.ഒ ജാൻസി ജോൺ നിർവഹിച്ചു. 
കെ.പി കുഞ്ഞി കൃഷ്ണൻ (എസ്.എസ് ജി. കൺവീനർ), രേഷ്മ  സി കെ (CRC കോർഡിനേറ്റർ), സൗമ്യ പി.വി (എം.പി.ടി.എ പ്രസിഡണ്ട്), കെ. അനിൽകുമാർ (പി.ടി.എ വൈസ് പ്രസി സണ്ട്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശുചിത്വത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹരിത കർമ്മ സേനയ്ക്കുള്ള ആദരവും നടന്നു. പ്രസിഡണ്ട് നിധീഷ് എം.അധ്യക്ഷനായിരുന്നു. ചടങ്ങിന്റെ സ്വാഗതം. എച്ച്.എം. ഇ കെ രതിയും  നന്ദി എം.ഒ. സിനിയും  ആണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്