Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ കുടുംബ സംഗമവും കോറളായി സ്കൂളിനു നൽകുന്ന വാട്ടർ പ്യൂരിഫയറിന്റെ സമർപ്പണവും സംഘടിപ്പിച്ചു

ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ കുടുംബ സംഗമവും കോറളായി സ്കൂളിനു നൽകുന്ന വാട്ടർ പ്യൂരിഫയറിന്റെ സമർപ്പണവും സംഘടിപ്പിച്ചു

മയ്യിൽ :- ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ
ഡിസ്ട്രിക്ട് 318 E സോൺ ലെവൽ ഒഫീഷ്യൽ DG
വിസിറ്റും കുടുംബ സംഗമവും മയ്യിൽ സാറ്റ്കോസ്
ഓഡിറ്റോറിയത്തിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ LCIF ഗ്രാൻഡ് പ്രോജെക്ടിന്റെ "ഡ്രിങ്കിങ് വാട്ടർ@റൂറൽ
സ്കൂളിന്റെ" ഭാഗമായി കോറളായി Govt L P
സ്കൂളിൽ വാട്ടർ പ്യൂരിഫയർ connection സ്ഥാപിച്ചു നൽകിയതിന്റെ സമർപ്പണവും ഡിസ്ട്രിക്ട് ഗവർണർ നിർവ്വഹിച്ചു.
ചടങ്ങിൽ സോണൽ ചെയർ പേഴ്സൺ ലയൺ പി
കെ നാരായണൻ അധ്യക്ഷത വഹിച്ചു. റീജിയണൽ ചെയർ പേഴ്സൺ ലയൺ ശ്രീജ മനോജ്, മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ കെ രാജ്മോഹൻ, ക്യാബിനറ്റ് സെക്രട്ടറി ലയൺ പി ഗംഗാധരൻ, ക്യാബിനറ്റ് ട്രഷറർ ചാക്കോ ജോസഫ്, ലയൺ കെ പി ടി ജലീൽ, ലയൺ കെ
അശോകൻ, ലയൺ ശ്രീജിത്ത്. എ, ലയൺ വത്സല എം പി എന്നിവർ സംസാരിച്ചു. തുടർന്ന് ലയൺസ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്