കേന്ദ്ര സംസ്ഥാന പദ്ധതിയായ ജൽജീവൻ മിഷ്യൻ്റെ പൈപ്പ് ഇടൽ പ്രവർത്തി കബിൽ ചെറുക്കുന്നിൽ ആരംഭിച്ചു. കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചെറുക്കുന്ന് പ്രദേശത്ത് വാട്ടർ കണക്ഷൻ പ്രവർത്തി നടത്തിയിരുന്നില്ല. നൂറ് കണക്കിന് വീടുകളിൽ മീറ്റർ സ്ഥാപിക്കുകയും ചെയ്തു. വലിയൊരു പ്രദേശത്ത് പുതിയ ലൈൻ ഇടുന്നത് ഒഴിവാക്കി പഴയ ലൈനിൽ തന്നെ കണക്ഷൻ കൊടുക്കുന്നതിനു വേണ്ടിയാണ് നടപടിയുണ്ടായത്.
ഇതിനെതിരെ സിപിഐ(എം) ചെറുക്കുന്ന് ബ്രാഞ്ച് വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകുകയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ലൈൻ വലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതിൻ്റ അടിസ്ഥാനത്തിലാണ് പ്രവർത്തി തുടങ്ങാൻ നടപടി സ്വീകരിക്കുകയും ടെൻഡർ കൊടുക്കുകയും ചെയ്തു.
റോഡിൻ്റെ ഇരുവശങ്ങളിലും പൈപ്പ് സ്ഥാപ്പിക്കുന്ന പ്രവർത്തി തുടങ്ങി. പൈപ്പ് ഇടുന്നതിനായി കട്ട് ചെയ്യുന്ന റോഡ് താർ, കോൺഗ്രീറ്റ് ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കുന്നതിനും ഫണ്ട് നീക്കിവെച്ചതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
Post a Comment