മയ്യിൽ: കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിജയ മേളകളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. എൽഎസ്എസ് പുനർമൂല്യനിർണയത്തിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ഗുരു നിത്യചൈതന്യയതി മികച്ച സംരംഭകനുള്ള സംരംഭകശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണെരിയെയും ചടങ്ങിൽ ആദരിച്ചു. ഇ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജാൻസി ജോൺ, അനിൽ സി, ഷീന എം, നൗഫൽ കെ സി, ലിജി പി വി, ഷൈജു എം തുടങ്ങിയവർ സംസാരിച്ചു.
Post a Comment