കണ്ണാടിപ്പറമ്പ്: തുലാം ശനി തൊഴലിന് പ്രാചിന കാലം മുതൽ പ്രസിദ്ധിയാർജിച്ച കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശനീശ്വര ദർശനത്തിനെത്തിയത് പതിനായിരങ്ങൾ. ശനിദോഷമകറ്റുന്നതിനും ദേവന് വഴിപാടുകൾ സമർപ്പിക്കാനും പുലർച്ചേ അഞ്ചു മുതൽ ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. ശനിപൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും സമർപ്പിച്ചു ക്ഷേത്രത്തിലെ പ്രസാദ ഊട്ടിലും പങ്കെടുത്തവർ മടങ്ങി. ഇന്ന് (10-09-2024) ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഏകാദശ രുദ്രാഭിഷേകം, ധാര, വിശേഷാൽ മൃത്യുജ്ഞയഹോമം എന്നിവ നടക്കും. രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം എന്നിവയിൽ ഭക്തജനങ്ങൾക്ക് പങ്കാളിയാവാമെന്ന് എക്സി: ഓഫീസർ എം.ടി. രാമനാഥ് ഷെട്ടി അറിയിച്ചു.
Post a Comment