മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കളത്തിലരിയും പാട്ടിന് തുടക്കമായി കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം ചൊവ്വാഴ്ച (5 .11.24)

കളത്തിലരിയും പാട്ടിന് തുടക്കമായി കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം ചൊവ്വാഴ്ച (5 .11.24)

പാട്ടുത്സവത്തിന് ആരംഭം കുറിച്ച് കൊണ്ട് ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന തിരുവത്താഴത്തിനുള്ള അരി അളവ്
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം മാസത്തിലെ പാട്ടുത്സവത്തിന് തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തിരുവത്താഴത്തിനുള്ള അരി അളവോടെ ആരംഭിച്ചു. ഉത്തരമലബാറിൽ പാട്ടുത്സവചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത് കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ്.
നാളെ (ചൊവ്വാഴ്ച) ഉഷ പൂജയ്ക്ക് ശേഷം കൂറ ഏല്പിക്കൽ, ഉഷ: പാട്ട്, തുടർന്ന് ക്ഷേത്രം തന്ത്രിയുടെ കാർമികത്യത്തിൽ നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ഉച്ചപ്പാട്ട് 
വൈകുന്നേരം 4 മുതൽ മരുതായി സതീശൻ നമ്പ്യാരുടെ കാർമികത്വത്തിൽ കളമെഴുത്ത്, ദീപാരാധന, അത്താഴ പൂജയ്ക്കുശേഷം വടക്കേ കാവിലേക്ക് എഴുന്നള്ളത്ത്,തിരിച്ച് എഴുന്നള്ളത്ത്, കളം പൂജ, കളം മായ്ക്കൽ, തുടർന്ന് കളത്തിലരി, പ്രസാദവിതരണം എന്നീ ചടങ്ങുകളോടെ പാട്ടുത്സവത്തിന് സമാപനമാവും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്