കൊളച്ചേരി : സംഘടന ഹൃദയങ്ങളിലേക്ക് msf മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. കേരള സ്കൂൾ കായികമേള സംസ്ഥാന തല വെയ്റ്റ് ലിഫ്റ്റിംഗ് ജേതാവ് റസിനെ മെമ്പർഷിപ്പ് ചേർത്തുകൊണ്ട് യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബർ പാട്ടയം ഉദ്ഘാടനം നിർവഹിച്ചു.
msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റാസിയം പാട്ടയം, ട്രഷറർ ഫവാസ് നുഞ്ഞേരി, ജോയിൻ്റ് സെക്രട്ടറിമാരായ മിസ്ബഹ് ദാലിൽ, സാലിം എന്നിവർ സംസാരിച്ചു.
Post a Comment