മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്ത് പെൺമ ഓക്സിലറി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന യോഗ പരിശീലനത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻിംഗ് കമ്മറ്റി ചെയർമാൻ എം ഭരതൻ ഉദ്ഘാടനം ചെയ്തു. പരിശീലകരായ ടി ജിജി, കെ വി ജിബിഷ എന്നിവർ സംസാരിച്ചു. രമ്യ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ ശ്രുതിമോൾ സ്വാഗതവും കെ സി വാസന്തി നന്ദിയും പറഞ്ഞു.
Post a Comment