©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പാടശേഖരത്തിൽ രണ്ടാം വിളകൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പാടശേഖരത്തിൽ രണ്ടാം വിളകൃഷി നടീൽ ഉദ്ഘാടനം നിർവഹിച്ചു

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വേശാല പാടശേഖരത്തിൽ കോമക്കരി പ്രദേശത്ത് 20 ഏക്കർ രണ്ടാം വിളകൃഷി നടീൽ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് പി പി റെജി നിർവഹിച്ചു. പാടശേഖരം സെക്രട്ടറി കെ പി വിജയൻ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റ് വിനയകുമാർ കെ.പി, പാടശേഖരം പ്രസിഡൻ്റ് കെ ഗണേശൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പുതിയ തലമുറ കൃഷിയിലേക്കിറങ്ങാത്ത ഈ കാലഘട്ടത്തിൽ കോമക്കരിയിലെ പത്തോളം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് കൃഷി ചെയ്യുന്നതിന് വേണ്ടി മുന്നോട്ട് വന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്