മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സമാരക ഗവ. ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ഗവ. ഹോസ്പിറ്റൽ, കേരള പോലീസ് എന്നിവയുമായി സഹകരിച്ചു കൊണ്ട് ജീവ ദ്യുതി എന്ന പേരിൽ രക്ത ദാന ക്യാമ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത അധ്യക്ഷത വഹിച്ച പരിപാടി മയ്യിൽ സ്റ്റേഷൻ എസ് ഐ എൻ മനേഷ് ഉദ്ഘാടനം ചെയ്തു. സി. പദ്മനാഭൻ, ഡോ. കെ.ബി.ഷഹീദ, കെ. സി. സുനിൽ, അഷറഫ് ടി, പി. വി.പ്രസീത, ബാബു പണ്ണേരി, കെ കെ വിനോദ് കുമാർ, സി വി ഹരീഷ് കുമാർ, സി വിനീത്, കെ വി സഹജ എന്നിവർ സംസാരിച്ചു. മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പൽ അനൂപ് കുമാർ എം കെ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രസാദ് പി. നന്ദിയും പറഞ്ഞു.
Post a Comment