Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'ജെംസ്': സൺറൈസ് കോളേജ് ബി.ബി.എ അസോസിയേഷൻ മുഹമ്മദ് തസ്‌നീം ഉദ്ഘാടനം ചെയ്തു

'ജെംസ്': സൺറൈസ് കോളേജ് ബി.ബി.എ അസോസിയേഷൻ മുഹമ്മദ് തസ്‌നീം ഉദ്ഘാടനം ചെയ്തു

മാതമംഗലം: സൺറൈസ് കോളേജിൽ മാനേജ്‌മെന്റ് അസോസിയേഷന്റെ ഉദ്ഘാടനം ഫ്ളൈബുക് സി.ഇ.ഒ മുഹമ്മദ് തസ്‌നീം നിർവ്വഹിച്ചു. 'ജെംസ് (ഗ്രൂപ്പ് ഓഫ് എമർജിങ് മാനേജ്‌മെന്റ് സ്റ്റുഡന്റ്‌സ്)' എന്ന പേരിൽ നിലവിൽ വന്ന അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് 'ജെംസ്‌', ആദ്യ വർഷ ബി.ബി.എ വിദ്യാർഥികളുടെ കീഴിൽ നിലവിൽവന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ '90's' എന്നിവയുടെ ലോഗോ പ്രകാശനവും നടന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളേജ് സെമിനാർ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ മുഹമ്മദ് ജൗഹർ കെ.കെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഹമ്മദ് തസ്നീമിനുള്ള കോളേജിന്റെ സ്നേഹോപഹാരം പ്രിൻസിപ്പാൾ കൈമാറി. വൈസ് പ്രിൻസിപ്പാളും കോമേഴ്‌സ് വിഭാഗം മേധാവിയുമായ മുഹമ്മദ് ജാബിർ എം.കെ, കംപ്യൂട്ടർ ആപ്ലിക്കേഷന്‍ വിഭാഗം മേധാവി ഫർസാന ഉസ്മാൻ, യൂണിയൻ ചെയർമാൻ വിഷ്ണു പി.വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ മാനേജ്‌മെന്റ് വിഭാഗം മേധാവി മുഹമ്മദ് അൽത്താഫ് കെ സ്വാഗതവും, അസോസിയേഷൻ സെക്രട്ടറി അഭയ്കൃഷ്ണ പി.പി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്