©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കുട്ടികൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക; കെ എൻ മുസ്തഫ

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കുട്ടികൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക; കെ എൻ മുസ്തഫ

കണ്ണാടിപറമ്പ : ദാറുൽ ഹസനത്തു ഇംഗ്ലീഷ് ഹൈ സ്കൂൾ അൽ ബറാറാ സെക്ഷൻ നടത്തിയ ആരോഗ്യ സെമിനാറിൽ സംസാരിക്കുകയാണ് അദ്ദേഹം. സ്കൂൾ വെച്ച് നടത്തിയ ചടങ്ങിൽ സ്കൂൾ ചെയർമാൻ പി പി ഖാലിദ് ഹാജിയുടെ അദ്യക്ഷതയിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ വർക്കിംഗ്‌ സെക്രട്ടറി കെ പി അബൂബക്കർ ഹാജി, സ്കൂൾ സി ഇ ഒ ഡോ. താജുദ്ധീൻ വാഫി, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, സ്കൂൾ മാനേജർ മുഹമ്മദ്‌ കുഞ്ഞി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തെ കുറിച്ച് നാറാത്ത് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആരതി രാജ് രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പാപ്പിനിശേരി സി എച്ച് സി. ഓഫ്താൽ മോളജിസ്റ്റ് സരിത കുട്ടികളിലെ കണ്ണ് പരിശോധനയും നടത്തി. സ്റ്റാഫ്‌ നേഴ്സ് സൂചിന കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. അൽ ബറാറ സെക്ഷൻ ഹെഡ് രഹനാസ് സ്വാഗതവും സലീന ടീച്ചർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്