കൊളച്ചേരി : കേരളത്തിലെ വിവിധ പി.ടി.എച്ച് യൂനിറ്റുകൾ (പൂക്കോയ തങ്ങൾ ഹോസ്പിസ്) നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് കണ്ണൂർ ജില്ലാ മുസ്‌ലിം ലിഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ അഭിപ്രായപ്പെട്ടു. പി ടി എച്ച് കൊളച്ചേരി മേഖല രണ്ടാം വാർഷികാഘോഷഭാഗമായി പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വളണ്ടിയേഴ്സ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മരണ സമയത്ത് ആശുപത്രികളിലെ മരവിച്ച ഐ സി മുറികളിലെ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങൾക്ക് പകരം സ്വന്തം വീട്ടിൽ കുടുംബാംഗങ്ങളുടെ സാമീപ്യവും സ്നേഹവും പരിചരണവും അനുഭവിക്കാൻ അവസരം ലഭിക്കുന്നുവെന്നത് പി.ടി.എച്ച് ഹോം കെയർ പ്രവർത്തനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു. വളണ്ടിയർമാരുടെ കേരളത്തിലെ മറ്റു പി.ടി.എച്ച് യൂനിറ്റുകളിൽ നിന്നും ഏറ്റവും മികച്ചു നിൽക്കുന്നതാണ് കൊളച്ചേരി മേഖലാ പി.ടി.എച്ച് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.എച്ച് വൈസ് പ്രസിഡണ്ട് മുനീർ ഹാജി മേനോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപരിപഠനാർത്ഥം യുകെയിലേക്ക് പോകുന്ന സ്റ്റാഫ് നഴ്സ് ജാസ്മിൻ കെ പി ക്കുള്ള ഉപഹാരം പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ സമ്മാനിച്ചു. പി ടി എച്ച് ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സമദ് ഹാജി നൂഞ്ഞേരി, സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി, ഖത്തർ ചാപ്റ്റർ ട്രഷറർ കെ വി മുഹ്സിൻ, എം അബ്ദുൽ അസീസ്, കെ അബ്ദുള്ള, ടി വി അബ്ദുൽ ഗഫൂർ, എം.പി മുനീർ കമ്പിൽ, കെ.പി അബ്ദുൽ സലാം, കെ ഷാഹുൽ ഹമീദ്, സ്റ്റാഫ് നഴ്സ് നീതു സംസാരിച്ചു. പി ടി എച്ച് സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും, വി പി മുസ്തഫ കമ്പിൽ നന്ദിയും പറഞ്ഞു.
Post a Comment