Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒരു ഗ്രാമമാകെ സംരംഭകരാകുന്നു.. ജിടോട്ടൽ സംരംഭത്തിന് കുറ്റ്യാട്ടൂരിൽ തുടക്കം

ഒരു ഗ്രാമമാകെ സംരംഭകരാകുന്നു.. ജിടോട്ടൽ സംരംഭത്തിന് കുറ്റ്യാട്ടൂരിൽ തുടക്കം

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ ആഭിമുഖ്യത്തിൽ വാർഡ് 8 കോമക്കരിയിൽ ആരംഭിച്ച ഒരു ഗ്രാമമാകെ സംരംഭകരാകുന്നു ജി ടോട്ടലിലൂടെ.
സംരംഭത്തിന്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പി പി റെജിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. 
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ നിജിലേഷ് സി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ശ്രീ. എം വി ജയൻ ആദ്യ വില്പന നടത്തി സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ യു മുകുന്ദൻ, സി ഡി എസ്സ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സി, വാർഡ് വികസന സമിതി കൺവീനർ ശ്രീ കെ മധു, എട്ടാം വാർഡ് സി ഡി എസ്സ് മെമ്പർ ശ്രീമതി സുജിത വി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ജി ടോട്ടൽ സംരംഭത്തിന്റെ പ്രസിഡന്റ്‌ ശ്രീമതി വിദ്യ കെ വി പരിപാടിക്ക് നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്