മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... വള്ളിയോട്ട് വായനശാലയിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

വള്ളിയോട്ട് വായനശാലയിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

മയ്യിൽ: കണ്ടക്കൈ പറമ്പിലെ പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി, ജയകേരള വായനശാല, സയാഹ്നം വയോജന വേദി എന്നിവയുടെ സംയുക്താ ദിമുഖ്യത്തിൽ വള്ളിയോട്ട് വായനശാലയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 
വായനശാലാ പ്രസിഡണ്ട് വി.വി. ദേവദാസൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.പി. രാജൻ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യം ആയുഷിലൂടെ എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ:പി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ: പ്രഗുണ .എസ്. നമ്പ്യാർ, ഡോ: കെ. രാജഗോപാലൻ, നിധിഷ് എന്നിവർ സംസാരിച്ചു. വയോജന വേദി പ്രസിഡണ്ട് എം.വി. നാരായണൻ സ്വാഗതവും സി.കെ. ശോഭന നന്ദിയും പറഞ്ഞു. 
ക്യാമ്പിൽ മുപ്പതിലേറെ രോഗികളെ സൗജന്യമായി പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.
           

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്