ചേലേരി: സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റിയുടെ സ്നേഹത്തണലിൽ ഇനി സോഫിയയും കുടുംബവും സ്നേഹവീട്ടിൽ കഴിയും. അടച്ചുറപ്പുള്ള സ്വന്തം വീടെന്നത് നൂഞ്ഞേരി കപ്പണപറമ്പിലെ എം വി സോഫിയക്കും കുടുംബത്തിനും ഇനി സ്വപ്നമല്ല. സ്‌നേഹവീടിൻറെ താക്കോൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. കെ വി പവിത്രൻ അധ്യക്ഷനായി. കെ സി ഹരികൃഷ്ണൻ, കെ ചന്ദ്രൻ, പി വി വത്സൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ അനിൽ കുമാർ സ്വാഗതവും പി വി ശിവദാസൻ നന്ദിയും പറഞ്ഞു.
Post a Comment