കുറ്റ്യാട്ടൂർ പാവന്നൂർ മൊട്ടയിൽ നിന്നും ഇന്ത്യൻ നേവിയിലേക്ക് സെലക്ഷൻ കിട്ടിയ നന്ദന ആർപ്പാത്തിനെ ബി ജെ പി ചെക്കിക്കാട് 186-ാം നമ്പർ ബൂത്ത് കമ്മറ്റി അനുമോദിച്ചു. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ കേശവൻ നന്ദന ആർപ്പാത്തിനെ പൊന്നാട അണിയിച്ച് ബൂത്തിൻ്റെ സ്നേഹോപഹാരവും കൈമാറി. ബൂത്ത് പ്രസിഡൻ്റ് ജ്യോതി വിശ്വനാഥൻ്റെ നേതൃത്വത്തിൽ ശ്രീഷ് മീനാത്ത്, സജിന രാമകൃഷ്ണൻ, സന്തോഷ് ചോറൻ, വിശ്വനാഥൻ, ശിവരാമകൃഷ്ണൻ എന്നിവർക്കൊപ്പം നന്ദനയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.
Post a Comment