©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ

കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 വ്യാഴാഴ്ച മുതൽ 13 ഞായറാഴ്ച വരെ (1200 കന്നി 17 മുതൽ 27 വരെ) നടക്കും.

ഒക്ടോബർ 3 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് ക്ഷേത്ര മാതൃ സമിതിയുടെ വക ലളിതാസഹസ്രനാമാർച്ചന, ദേവീ മാഹാത്മ്യ പാരായണവും  തുടർന്ന് 6.45ന് ക്ഷേത്രത്തിൽ ദീപാരാധനയും നവരാത്രി പൂജയും നടക്കും.

ഒക്ടോബർ 11 വെള്ളിയാഴ്ച
ദുർഗാഷ്ടമി ദിവസം 7 മണിക്ക് ആധ്യാത്മിക പ്രഭാഷണ സദസ്സ് നടക്കും. ശ്രീ. സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ 'ക്ഷേത്രാരാധനയും ഭക്തിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.

ഒക്ടോബർ 12 ശനിയാഴ്ച
മഹാനവമി ദിവസം വൈകിട്ട് 6.30 ന് ക്ഷേത്ര കമ്മിറ്റി വക നിറമാലയും തുടർന്ന് ആയുധ പൂജ, വാഹനപൂജ, ഗ്രന്ഥ പൂജ എന്നിവ നടക്കും.

ഒക്ടോബർ 13 ഞായറാഴ്ച വിജയദശമി ദിവസം രാവിലെ മുതൽ വാഹന പൂജ, ആയുധപൂജ, ഗ്രന്ഥ പൂജ തുടർന്ന് പൂജയെടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

നവരാത്രി ദിവസങ്ങളിൽ ഭക്തർക്ക് നിറമാല നടത്താനുള്ള സൗകര്യം സൗകര്യം ഉണ്ടായിരിക്കുരിക്കുന്നതാണ്. നിറമാല നടത്താൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി  9745332192, 9605633549 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്