കണ്ണൂർ: കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മയുടെ കണ്ണിന് പരിക്കേറ്റു. പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ വളവിന് സമീപം സതീ നിലയത്തില്‍ സതീദേവി (64)ക്കാണ് പരിക്കേറ്റത്. വീടിന് പിറകിലെ തെങ്ങില്‍ നിന്ന് കുരങ്ങിന്‍കൂട്ടം തേങ്ങ പറിച്ചിടുന്ന ശബ്ദംകേട്ട് വെളിയിലിറങ്ങിയതായിരുന്നു സതീദേവി. ശബ്ദമുണ്ടാക്കി കുരങ്ങിനെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ചെറിയുകയായിരുന്നെന്ന് സതീദേവി പറഞ്ഞു.
മുഖത്തും കണ്ണിനും പരിക്കേറ്റ സതീദേവിയെ ഉടന്‍ കണ്ണൂരിലെ എ.കെ.ജി ആസ്പത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയ വേണ്ടിവന്നു. കുയിലൂരില്‍ കുരങ്ങിന്റെയും കാട്ടു പന്നിയുടേയും ശല്യം രൂക്ഷമാണ്. വനമേഖലയില്‍ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായിട്ടും പൊറുതിമുട്ടി കഴിയുകയാണ് നാട്ടുകാര്‍.
പത്തും അംബതും എണ്ണമടങ്ങുന്ന കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ വീട്ടിനുള്ളില്‍ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാര്‍ഷിക വിളകള്‍ക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്. ചിലത് അക്രമകാരികളുമാകുന്നുണ്ട്. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ വനം വകുപ്പില്‍ നിന്നു നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Post a Comment