Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സഹന സൂര്യന് വിട

സഹന സൂര്യന് വിട

കൂത്ത്പറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സിപിഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൽകുഴി ബസാറിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി.
ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ, DYFI മേഖല സിക്രട്ടറി അക്ഷയ് കൊളച്ചേരി എന്നിവർ പ്രസംഗിച്ചു. കുഞ്ഞിരാമൻ കൊളച്ചേരി, സി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്