ചട്ടുകപ്പാറ - ചട്ടുകപ്പാറ ശ്രീ മുത്തപ്പൻ മoപ്പുര ചെറാട്ട് മൂല തയ്യിൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നും CPI(M) ചെറാട്ട് മൂല ബ്രാഞ്ച് സമ്മേളനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ.ടി.രാജീവൻ പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം എ.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.എ.സുകേഷ് അദ്ധ്യക്ഷ്യം വഹിച്ചു.
വി.വി.വിജയലക്ഷ്മി രക്തസാക്ഷി പ്രമേയവും എൻ.കെ ശ്രീലിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ .കൃഷ്ണൻ, കെ.സന്തോഷൻ, സി. നിജിലേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.സുധാകരനെ സമ്മേളനം തെരഞ്ഞെടുത്തു.
Post a Comment