ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും, രോഗങ്ങൾക്കു മുന്നിൽ പ്രതിരോധശേഷി നഷ്ടപ്പെട്ട് മരുന്നുകൾ ഭക്ഷണമാക്കേണ്ട അവസ്ഥ ഒഴിവാക്കാനും ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശവുമായി നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി കെ ജയകുമാർ, എ റഹ് മത്ത്, സി കെ ജയചന്ദ്രൻ മാസ്റ്റർ, പി ശ്രീജു എന്നിവർ ആശംസയർപ്പിച്ചു. വെൽനസ് പ്രമോട്ടർ കേമ്പ് അവലോകനം നടത്തി. സി വി പ്രശാന്തൻ സ്വാഗതവും, വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ വെൽനസ് ഉൽപ്പന്നങ്ങളുടെ വിപണനവും പ്രദർശനവും ഉണ്ടായി.
Post a Comment