മയ്യിൽ: മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, തായംപൊയിൽ സഫ്ദർ ഹാശ്മി വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവ ചേർന്ന് ബദൽ ഉൽപ്പന്ന നിർമാണ പരിശീലനം സംഘടിപ്പിച്ചു. എൻഎസ്എസിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബദൽ ഉൽപന്ന നിർമാണം. കെ സി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ സി വാസന്തി ടീച്ചർ അധ്യക്ഷയായി. സി വി ഹരീഷ് കുമാർ, പി പി സതീഷ് കുമാർ, ദർശക് സുധീഷ്, പി എൻ നിയ എന്നിവർ സംസാരിച്ചു. ടി വി ബിന്ദു, എൻ അജിത, കെ സി ബിന്ദു എന്നിവർ പരിശീലനം നയിച്ചു.
Post a Comment