പിലാത്തറ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അക്ഷരായനം സാംസ്ക്കാരിക വേദിയുടെ പ്രഥമ എക്സിക്യൂട്ടിവ് യോഗം പിലാത്തറയിൽ വെച്ച് നടന്നു. കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ എഴുത്തുകാരുടേയും, കവികളുടേയും പാട്ടുകാരുടേയും, മറ്റു വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്നവരു
ടെസൃഷ്ടികളും, സർഗ്ഗവാസനകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുക, വേണ്ട പ്രോത്സാഹനങ്ങൾ നല്കുക എന്ന സദുദ്ദേശത്തോടു കൂടി തുടങ്ങിയ വലിയൊരു കൂട്ടായ്മയാണ് അക്ഷരായനം ഇതിനോടകം തന്നെ വത്യസ്ത കലാകാരന്മായ നൂറിലധികം അംഗങ്ങൾ അക്ഷരായനം കൂട്ടായ്മയിൽ അംഗങ്ങളായിട്ടുണ്ട്. അക്ഷരായനത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി യോഗത്തിൽ വെച്ച് പ്രഥമ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പയ്യന്നൂർ മലയാള ഭാഷാ പാഠശാല ഡയറക്ടർ ശ്രീ ടി.പി. ഭാസ്കര പൊതുവാൾ, ശ്രീ കുഞ്ഞപ്പൻ മാസ്റ്റർ തൃക്കരിപ്പൂർ,
ശ്രീ .ജനാർദ്ധനൻ കോരൻ പീടിക, ശ്രീ .പ്രസന്നൻ ചെറുവള്ളിൽ, ശ്രീ .വിജയൻ കാലിക്കടവ് തുടങ്ങിയവർ രക്ഷാധികാരികളായും, ചെയർമാനായി ശ്രീ മധുനമ്പ്യാർ മാതമംഗലത്തിനെയും, കൺവീനറായി ശ്രീ. ടി.സി മഹേഷും, വൈസ് ചെയർമാൻ ഹരിദാസ് കുറ്റിയേരി, ഇ. ആർ ശോഭന കണ്ണൂർ, ജോയിൻ്റ് കൺവീനർ മധു കോതോളി, രഞ്ജിനി ചന്ദ്രൻ ചെറുതാഴം, ട്രഷറർ സുദേവൻ അമ്പാട്ട്, മീഡിയാ കോർഡിനേറ്റർ സുധാകരൻ കോളോത്ത്, രാമകൃഷണൻ പിലാത്തറ, കോർഡിനേറ്റർ വിജയൻ കീഴാറ്റൂർ എന്നിവരെയും തിരഞ്ഞെടുത്തു. ശ്രീ. രാമകൃഷ്ണൻ പിലാത്തറ നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment