മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

കുറ്റ്യാട്ടൂര്‍ എല്‍പി സ്കൂളില്‍ അധ്യാപക ദിനാമാചരിച്ചു

കുറ്റ്യാട്ടൂര്‍ എല്‍പി സ്കൂളില്‍ അധ്യാപക ദിനാമാചരിച്ചു

കുറ്റ്യാട്ടൂര്‍ എല്‍പി സ്കൂളില്‍ അധ്യാപക ദിനാമാചരിച്ചു. പൂര്‍വ അധ്യാപകരെ പൊന്നാട അണിയിച്ച് സ്നേഹവിരുന്നും നൽകി ആദരിച്ചു. പിടിഎ പ്രസിഡന്റ് എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എ.വിനോദ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി, എ.കെ.ഹരിഷ് മദർ PTA പ്രസിഡന്റ് അഞ്ജു പ്രതീഷ്, എസ്ആർജി കൺവീനർ എം.കെ.ഷമീറ, PTAവൈസ് പ്രസിഡണ്ട് ഷിജു പത്താംമൈല്‍, സീനിയര്‍ അസിസ്റ്റന്റ് പി.വി.ശ്രീജ,  എന്നിവര്‍ സംസാരിച്ചു.  കൂടാതെ അലീഫ് ക്ലബ് നേതൃത്വത്തില്‍ സ്കൂളിലെ 11 അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായി പൂച്ചെണ്ടുകള്‍ക്ക് പകരം പൂച്ചെടികള്‍ സമ്മാനിച്ചു. കൂടാതെ അലിഫ് ക്ലബ് അംഗങ്ങള്‍ അവരുടെ കൈപ്പടയില്‍ പ്രത്യേകമായി  അറബിയിലും ഇംഗ്ലിഷിലും തയാറാക്കിയ  ആശംസക കാര്‍ഡുകളും, ടാഗും അധ്യാപകര്‍ക്ക് സമ്മാനമായി നല്‍കി. ക്ലബ് കോഓര്‍ഡിനേറ്റർ എം.കെ.ഷമീറ, കൺവീനർ റജ ഫാത്തിമ, ജോയിൻ കൺവീനർ ഹനാന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്