Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പ്രഥമ പി.കെ. ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പ്രഥമ പി.കെ. ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു

മയ്യിൽ : കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പ്രഥമ പി.കെ. ദേവകി അമ്മ സ്മാരക ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു ക്ലാസിലെ ഒരു കുട്ടിക്ക് 2500 രൂപയാണ് സ്കോളർഷിപ്പ്. ആയിഷത്തുൽ മറിയം കെ.പി. (ഒന്നാം തരം), കൃഷ്ണദേവ് എസ്. പ്രശാന്ത് (രണ്ടാം തരം), സഹ്‌വ നിസാർ (മൂന്നാം തരം), നുജൈമ കെ.പി. (നാലാം തരം), ഇഷ മെഹറിൻ (അഞ്ചാം തരം) എന്നിവരാണ് പുരസ്കാര വിജയികൾ. സ്കൂൾ മാനേജ്മെന്റാണ് പി‌.കെ. ദേവികി അമ്മയുടെ സ്മരണയ്ക്കായി പുരസ്കാരം ഒരുക്കിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്