നാറാത്ത് : സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCFWA) നാറാത്ത് വില്ലേജ് കൺവെൻഷൻ നാളെ (25-08-2024) ഞായറാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം നടക്കും.
കൺവെൻഷൻ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. SCFWA നാറാത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ശ്രീ മുരളീധരൻ പി ഐ യുടെ അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ SCFWA നാറാത്ത് വില്ലേജ് സെക്രട്ടറി ശ്രീ വി പി ബാലകൃഷ്ണൻ സ്വാഗതം പറയും. വയോജന സംരക്ഷണവും സർക്കാർ പദ്ധതികളും എന്ന വിഷയത്തെക്കുറിച്ച് ഹൈക്കോട്ട് ഓഫ് കേരള അഡ്വ. പി ഒ രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.
നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ, നാറാത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ സി കെ, സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീ എം രാജീവൻ, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ശ്രീ സുബൈർ നാറാത്ത്, സിപിഎം ലോക്കൽ സെക്രട്ടറി ശ്രീ എൻ അശോകൻ, നാറാത്ത് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ പി കെ ജയകുമാർ, ശ്രീ ടി സി ഗോപാലകൃഷ്ണൻ, കോൺഗ്രസ് എസ് ജില്ലാ ട്രഷറർ ശ്രീ യു പി മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും.
Post a Comment