കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഈ അക്കാദമിക വർഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ നാലാം ക്ലാസിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'ട്വിങ്കിൾ' മികവ് 2024 എന്ന പേരിൽ പത്തോളം അക്കാദമിക പ്രവർത്തനങ്ങളിൽ പ്രമുഖമായ ഇനമാണ് ഇത് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ട് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് ഈ സവിശേഷ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസ് റൂം പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മോഡ്യൂൾ ആണ് തയ്യാറാക്കിയിട്ടുള്ളത് പദ്ധതിയുടെ സബ്ജില്ലാതല ഉദ്ഘാടനം കണ്ടക്കൈ കൃഷ്ണവിലാസം എൽ പി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വക്കേറ്റ് കെ കെ രത്നകുമാരി നിർവഹിച്ചു.
ബി കെ വിജേഷ് അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി അനിത പഠനോപകരണങ്ങൾ വിതരണം ചെയ്തു കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ സി സുനിൽ പദ്ധതി വിശദീകരണം നടത്തി. എം ഷീജ, വിവി മനോജ്, സി വിനോദ്, കെകെ പ്രസാദ് എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ടി രാജേഷ് സ്വാഗതവും വി കെ വിനീഷ് നന്ദിയും പറഞ്ഞു.
Post a Comment