Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 🌴🌴കർഷക ദിനം ആചരിച്ചു 🌴🌴

🌴🌴കർഷക ദിനം ആചരിച്ചു 🌴🌴

കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചട്ടുകപ്പാറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ചു കർഷക ദിനം നടത്തി. പ്രസ്തുത പരിപാടി  കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ് ശ്രീ. നിജിലേഷ് പറമ്പൻറെ  അധ്യക്ഷതയിൽ ബഹു. കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. പി. പി. റെജി ഉദ്ഘാടനം ചെയ്യുതു. പരിപാടിയിൽ കൃഷി ഓഫീസർ ശ്രീ. എ. കെ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയിൽ സ്റ്റാന്റിങ്ങ് കമ്മിറ്റി മെമ്പർമാരായ കെ. സി. അനിത, യു. മുകുന്ദൻ, പി. പ്രസീത  എന്നിവരും ബ്ലോക്ക്‌ മെമ്പർ ശ്രീമതി ലിജി കെ. പി., പി. വി. ഗംഗാധരൻ ( പ്രസിഡന്റ്‌, കുട്ട്യാറ്റൂർ സർവീസ് സഹകരണ ബാങ്ക്), സ്വപ്ന കെ. (കൃഷി അസിസ്റ്റന്റ് ഡയറക്ടർ), വി. ഒ. പ്രഭാകരൻ (കുറ്റിയാറ്റൂർ മംഗോ പ്രൊഡ്യൂസർസ് കമ്പനി), അഭിലാഷ് (കൃഷി കോർഡിനേറ്റർ മുല്ലക്കൊടി സർവീസ് സഹകരണ ബാങ്ക്), CDS ചെയർ പേഴ്സൻ  ശ്രീമതി. സി. ബിന്ദു, സദാനന്ദൻ (ചട്ടുകപ്പാറ CHC ഹെൽത്ത്‌ ഇൻസ്‌പെക്ടർ), രാഷ്ട്രീയ പാർട്ടി മെമ്പർമാരായ പി. ദിവാകരൻ, ഉത്തമൻ വേലിക്കാത്ത്, എം. വി. ഗോപാലൻ, എ. അബ്‌ദുൾ ഖാദർ മൗലവി, കെ. കെ. ഗോപാലൻ, പടശേഖര സമിതി പ്രതിനിധി)എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷക എലേന എസ്. എം, മികച്ച SC കർഷക മാധവി കെ. പി., മികച്ച ജൈവ കർഷകൻ എം. കുഞ്ഞമ്പു, മികച്ച വനിതാ കർഷക കെ. പി. ദേവി,മികച്ച ക്ഷീര കർഷകൻ സജേഷ് കെ., മികച്ച മുതിർന്ന കർഷകൻ നിർമലൻ ഗോപാലൻ, മികച്ച സംരമ്പകത്വ കർഷക കെ. പ്രേമവല്ലി എന്നിവരെ ആദരിച്ചു. ജൈവ കാർഷിക മിഷൻ അവലോകനം ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി തുളസി ചെങ്ങാട്ട് അവതരിപ്പിച്ചു. തുടർന്ന് കാർഷിക സേവനങ്ങൾക്കായുള്ള കൃഷി വകുപ്പിന്റെ ഏകജാലക സംവിധാനമായ കതിർ ആപ്പ്നെ കുറിച്ച് കൃഷി അസിസ്റ്റന്റ് Dr. വി. വിനീത കർഷകർക്ക് പരിചയപ്പെടുത്തി. പരിപാടിയിൽ അസിസ്റ്റന്റ് കൃഷിഓഫീസർ ശ്രീ. വിനയ കുമാർ കെ. പി. നന്ദിയും പറഞ്ഞു. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്