Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി ടി എച്ച് കൊളച്ചേരി മേഖല മെഡിക്കൽ സെന്റർ & ഫാർമസി കെ എം ഷാജി ഉദ്ഘാടനം ചെയ്തു

പി ടി എച്ച് കൊളച്ചേരി മേഖല മെഡിക്കൽ സെന്റർ & ഫാർമസി കെ എം ഷാജി ഉദ്ഘാടനം ചെയ്തു

പള്ളിപ്പറമ്പ് : പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല മെഡിക്കൽ സെൻ്റർ & ഫാർമസി ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നിർവ്വഹിച്ചു. പി.ടി.എച്ച് ക്ലിനിക്ക്  ഉദ്ഘാടനം ഷാർജ കെ എം സി സി സ്റ്റേറ്റ് പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരിയും, മെഡിസിൻ വിതരണത്തിൻ്റെ ഉദ്ഘാടനം പി.ടി.എച്ച് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ കമ്പിൽ മൊയ്തീൻ ഹാജിയും നിർവഹിച്ചു. പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, പി.ടി.എച്ച് CFO ഡോ. എം. എ അമീറലി എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു . പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ വി പി അബ്ദുസമദ് ഹാജി നന്ദിയും പറഞ്ഞു. റഷീദ് ബാഖവി പ്രാർത്ഥന നിർവഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി ശമീമ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ മുഹമ്മദ് അഷ്റഫ്, കെ.പി അബ്ദുൽ സലാം, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ എം ബഷീർ, പി.ടി.എച്ച് ഉപദേശസമിതി മെമ്പർ ടി.വി അസൈനാർ മാസ്റ്റർ, പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് പ്രസിഡൻ്റ്  സി എം മുസ്തഫ ഹാജി, പി ടി എച്ച് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ഇ.കെ സൈനുദ്ദീൻ, റിയാദ് കെ എം സി സി ജില്ല ജനറൽ സെക്രട്ടറി മുഖ്താർ പി. ടി. പി, പി.ടി.എച്ച് മസ്കറ്റ് ചാപ്റ്റർ സെക്രട്ടറി മുനീർ ടോപ്പ് സ്റ്റാർ, പി ടി എച്ച് ഖത്തർ ചാപ്റ്റർ സെക്രട്ടറി മുജീബ് പുല്ലൂപ്പി, പി ടി എച്ച് ഖത്തർ ചാപ്റ്റർ പ്രതിനിധികളായ മുസ്തഫ തണ്ടപ്പുറം, സ്വാദിഖ് കമ്പിൽ, പി.ടി.എച്ച് നഴ്സ് ജാസ്മിൻ, ഡോ. അലൻ ആൻറണി, നൂറുദ്ധീൻ പുളിക്കൽ, സിദ്ധീഖ് കണ്ണാടിപ്പറമ്പ്, റംസീന റഹൂഫ്, ആഷിക്ക് സഖാഫി പള്ളിപ്പറമ്പ്, ഹംസ മൗലവി പള്ളിപ്പറമ്പ്, ജംഷീർ ആലക്കാട്, എം കെ മുഹമ്മദ് കുട്ടി, ആറ്റക്കോയ തങ്ങൾ, എ അബ്ദുൽ ഖാദർ മൗലവി, ഫർഹാന ടി പി, ടി.വി അബ്ദുൽ ഗഫൂർ, പി. ടി.എച്ച് ഭാരവാഹികളായ എം അബ്ദുൽ അസീസ്, മുനീർ ഹാജി മേനോത്ത്, അബ്ദുൽ ഖാദർ ചെറുവത്തല, താജുദ്ദീൻ പി പി, മൻസൂർ പാമ്പുരുത്തി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്