©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ക്വിറ്റിന്ത്യാ ദിനത്തിൽ രാഷ്ട്ര നിർമ്മാണ പ്രതിജ്ഞയെടുത്തു

ക്വിറ്റിന്ത്യാ ദിനത്തിൽ രാഷ്ട്ര നിർമ്മാണ പ്രതിജ്ഞയെടുത്തു

കണ്ണൂർ: ക്വിറ്റിന്ത്യാ ദിനത്തിൽ മഹാത്മാ മന്ദിരത്തിൽ സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്ര നിർമ്മാണ - സ്നേഹ പ്രതിജ്ഞയെടുത്തു. കാലികമായ ലോകത്ത് ഗാന്ധിജിയുടെ വഴിയിലേക്ക് നടക്കുകയാണ് അഭികാമ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണ രാജ്യത്തിന് ആവേശകരമാണെന്ന് ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡണ്ട് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത്, മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി.നമ്പ്യാർ, സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി സി. സുനിൽ കുമാർ, ഡോ: വിജയൻ ചാലോട്, ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.പി.കെ.പ്രേമരാജൻ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്