മയ്യിൽ: ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റാൻ മയ്യിൽ ഐ എം എൻ എസ് ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സാമ്പത്തിക സഹായവുമായി എത്തി. 2004 ലെ പ്ലസ് ടു സയൻസ് ബാച്ചിൻ്റെ എവ്നോയർ 24 സംഗമത്തോടനുബന്ധിച്ച് സ്വരൂപിച്ച നാൽപതിനായിരം രൂപയാണ് ജില്ലാ പഞ്ചായത്ത് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
തുക നൽകാനുള്ള സന്നദ്ധത പൂർവ്വ വിദ്യാർത്ഥികൾ ജില്ലാ ഹയർ സെക്കൻഡറി കോർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ എം. കെ. അനൂപ്കുമാറിനെ അറിയിക്കുകയും വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യക്ക് കൈമാറുകയും ചെയ്തു.
Post a Comment