മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ക്വിസ് മത്സരവും അനുമോദനവും നടത്തി

ക്വിസ് മത്സരവും അനുമോദനവും നടത്തി

മയ്യിൽ - കവിളിയോട്ട്ചാൽ യംഗ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല സീനിയർ ഗേൾസ് ഫുഡ്ബോൾ ടീം അംഗം ആര്യ ഗിരീഷ്, അണ്ടർ 13 ഫുഡ്ബോൾ ടീം അംഗം പാർത്തിവ് ശങ്കർ ഇ ഒറ്റപ്പാലത്തു വച്ചു നടന്ന സംസ്ഥാന ഷട്ടിൽ ബാറ്റ് മിന്റൺ അസോസിയേഷൻ കോച്ചസ് ട്രെയിനിംങ് ക്യാമ്പ് പൂർത്തിയാക്കി ഷട്ടിൽ ബാറ്റ് മിന്റൺ കോച്ചായ നിഖിൽ.പി എന്നിവരെ അനുമോദിച്ചു. മട്ടന്നൂർ സീനിയർ ഫയർ ആന്റ്
റെസ്ക്യു ഓഫീസർ എം.വി അബ്ദുള്ള ഉദ്ഘാടനവും അനുമോദനവും നടത്തി. ക്ലബ്ബ് പ്രസിഡണ്ട് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ടി 20 വേൾഡ് കപ്പ് ക്രിക്കറ്റ്, ഒളിമ്പിക്സ്, കോപ്പ, യുറോക്കപ്പ്, ഫുഡ്ബോൾ എന്നീ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള ക്വിസ് മത്സരം നടത്തി. 
ക്വിസ് മോഡറേറ്ററായി, കണ്ണൂർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വി.പി അഷ്റഫ് മത്സരം നിയന്ത്രിച്ചു.  മത്സരത്തിൽ അഭിഷേക് എം ഒന്നാം സ്ഥാനവും സംഗീർത്ത് എ രണ്ടാം സ്ഥാനവും സ്ഥാനവും, ധ്യാൻ കൃഷ്ണ കെ.ആർ  മുന്നാം സ്ഥാനവും നേടി. ചടങ്ങിന് യംഗ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും ട്രഷറർ സി.കെ ജിതേഷ് നന്ദിയും പറഞ്ഞു. ആശംസയർപ്പിച്ച് സി.കെ പ്രേമരാജൻ, കെ സന്തോഷ്, കെ.പി വിജയലക്ഷ്മി, കെ.പി രാജീവൻ, രജിത്ത് എൻ.കെ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്