മയ്യിൽ : മയ്യിൽ പോലീസ് സ്റ്റേഷനിൽ ഇന്നലെ ഞായറാഴ്ച കയറിവന്നത് പ്രതിയോ പരാതിക്കാരനോ അല്ല പകരം വന്നത് അസ്സലൊരു മൂർഖൻ പാമ്പ്.
ഇന്നലെ രാവിലെയാണ് മൂർഖൻ പാമ്പ് കയറി വരുന്നത് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേഷൻ കെട്ടിടം പഴുതാരയുടെ ശല്യം കാരണം പ്രയാസപ്പെട്ടിരിക്കുന്നതിനിടയിലാണ് മൂർഖൻ പാമ്പും അതിഥിയായി എത്തിയത്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ തല പരിമിതികൾ കാരണം സ്റ്റേഷനിൽ റൈറ്റർ ഉൾപ്പെടെയുള്ള പോലീസുകാർ സ്റ്റേഷന് വരാന്തയിലാണ് കാർ ഉള്ളത്. വരാന്തയിലേക്ക് കയറിവരുന്ന പാമ്പിനെ തക്കസമയത്ത് കണ്ടതിനാൽ അകത്തേക്ക് കയറുന്നതിനു മുൻപ് തടയാനായി. സ്റ്റേഷന് പിറകിൽ തന്നെ കാടുള്ളതിനാൽ കൂടുതൽ പാമ്പും മറ്റും ഉണ്ടാകും എന്ന് ആശങ്കയും ഉണ്ട് പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ പിടികൂടിയ മൂർഖൻ പാമ്പിനെ പിടിക്കൂടി വനത്തിലേക്ക് വിട്ടു.
Post a Comment