നാറാത്ത് : ജലജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി കൃത്യമായി മൂടിയില്ല, കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിനു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാവും നാറാത്ത് സഹകരണ ബാങ്ക് ജീവനക്കാരനുമായ ഓണപറമ്പിലെ പി.
സുധീഷി(35)നാണ് പരുക്കേറ്റത്.
ബൈക്കിൽ ജോലി സംബന്ധമായ ആവശ്യത്തിനു പള്ളേരി ഭാഗത്തേക്ക് പോകുന്നതിനിടെ മാലോട്ട് വച്ചാണ് അപകടത്തിൽപെട്ടത്.
റോഡിനു കുറുകെയുള്ള ചരൽ
നിറഞ്ഞ കുഴിയിൽ തെന്നി വീണ സുധീഷിന്റെ കാലിനു മുകളിലാണ് ബൈക്ക് പതിച്ചത്. വലത് കണങ്കാലിനു സാരമായി പരുക്കേറ്റ സുധീഷിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
രണ്ട് മാസത്തെ പൂർണ വിശ്രമം
വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇവിടെ നേരത്തേയും ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു.
പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതരെത്തി കുഴി അടച്ചതായി നാട്ടുകാർ പറഞ്ഞു. പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി കൃത്യമായി മൂടാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായും അടിയന്തരമായും കുഴികൾ മൂടി യാത്ര സുഗമമാക്കുന്നതിനു മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ആവശ്യപ്പെട്ടു.
Post a Comment