കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന അംഗം യു.കെ നാരായണൻ പതാക ഉയർത്തി. വയനാട് മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പതിവ് വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലളിതമായ ചടങ്ങുകളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സന്നദ്ധ, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്തിന്റെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ സൗജന്യ രക്തദാനം ചെയ്തു.
കെ പി അബ്ദുൾ ഗഫൂർ, രാജീവ് മാണിക്കോത്ത്, യു പി മജീദ്, എം ഒ നാരായണൻ, നാരായണൻ വയലപ്ര എന്നിവർ സംസാരിച്ചു.
Post a Comment