Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.എസ്.പി.യു കൺവെൻഷൻ നടത്തി

കെ.എസ്.എസ്.പി.യു കൺവെൻഷൻ നടത്തി

മയ്യിൽ: കേരള സ്റ്റെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂനിറ്റ് കൺവെൻഷൻ പെൻഷൻ ഭവനിൽ യൂനിയൻ ജില്ലാ ജോ:സെക്രട്ടറി കെ.എം. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് കെ. നാരായണൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നവാഗതരായ ഡോ: രമേശൻ കടൂർ, പി.പി. കൃഷ്ണൻ, ടി.ദീപ, മീനാക്ഷി ടീച്ചർ, ടി.യശോദ, ശ്രീജ, സുമ.പി., ശ്യാമള.പി എന്നിവർക്ക് അഗത്വം നല്കിക്കൊണ്ടും, വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയ അവന്തിക,അനുശ്രീ പി.കെ, നന്ദ. പി.കെ എന്നിവരെ അനുമോദിച്ചു കൊണ്ടും സംസ്ഥാന കമ്മറ്റി അംഗം ഇ.മുകുന്ദൻ സംസാരിച്ചു.
കെ. ബാലകൃഷ്ണൻ, കെ.വി.യശോദടീച്ചർ ,സി. പത്മനാഭൻ എന്നിവർ ആശംസാപ്രസംഗം നടത്തി. യൂനിറ്റ് സെക്രട്ടറി എം.പി. പ്രകാശ് കുമാർ സ്വാഗതവും, സി.വി.ഗംഗാധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments