കെ.എസ്.എസ്.പി.യു. മയ്യിൽ വെസ്റ്റ് യൂനിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു. മയ്യിൽ വെസ്റ്റ് യൂനിറ്റ് കൺവൻഷൻ സംസ്ഥാന സമിതി അംഗം ഇ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ അൻമിഷ പ്രകാശൻ (SSLC), നന്ദകിഷോർ എം ( Plus 2 ) എന്നിവരെ ബ്ലോക്ക് പ്രസിഡണ്ട് കെ വി യശോദ ടീച്ചർ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
സംഘടനാംഗത്വത്തിലേക്ക് പുതുതായി വന്ന സി.രഘുനാഥ് മാസ്റ്റർ, പി പി ദിനേശ്, കെ. കമലാക്ഷി, ഇ പി ഉഷ ടീച്ചർ, വി.വി. പ്രദീപൻ മാസ്റ്റർ, ടി.ഒ. മുരളീധരൻ മാസ്റ്റർ എന്നിവരെ സ്വാഗതം ചെയ്ത് ബ്ലോക്ക് സെക്രട്ടരി സി പത്മനാഭൻ സംസാരിച്ചു. പുതിയ അംഗങ്ങൾ തുടർന്ന് സംസാരിച്ചു.
ആശംസകൾ അർപ്പിച്ച് വി വി വിജയരാഘവൻ, ബാലൻ മുണ്ടോട്ട്, എം കെ പ്രേമി എന്നിവരും, ചർച്ചയിൽ പങ്കെടുത്ത് പി കെ ഗോപാലകൃഷ്ണൻ, എൻ എൻ വിജയ്കുമാരി, ടി രുഗ്മിണി ടീച്ചർ, ഇ എ ഹരിജയന്തൻ, വി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവരും സംസാരിച്ചു. യൂനിറ്റ് പ്രസിഡണ്ട് സി സി രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി വി രാജേന്ദ്രൻ സ്വാഗതവും, കെ പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Post a Comment