മയ്യിൽ പഞ്ചായത്തിൻ്റെ ചിങ്ങം ഒന്ന് കർഷക ദിനാചരണ യോഗം ഇന്ന് മയ്യിൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മയ്യിൽ പഞ്ചായത്തിൻ്റെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ശ്രീമതി പി പ്രീതയുടെ അധ്യക്ഷതയിൽ മയ്യിൽ പഞ്ചായത്തിൻ്റെ ബഹുമാന്യയായ പ്രസിഡൻ്റ് ശ്രീമതി എം വി അജിത ഉദ്ഘാടനം ചെയ്തു.
വയനാട് ദുരന്തത്തിൽ മൺമറഞ്ഞ നമ്മുടെ പ്രീയപ്പെട്ട സഹോദരങ്ങൾക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. മയ്യിൽ കൃഷി ഓഫീസർ സ്വാഗതം ആശംസിച്ച യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എൻ വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി കെ പി രേഷ്മ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം വി ഓമന, മയ്യിൽ പഞ്ചായത്തിൻ്റെ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഭരതൻ എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി വി അനിത, മയ്യിൽ പഞ്ചായത്ത് അംഗം ശ്രീ രവി മാണിക്കോത്ത്, നമ്മുടെ കുടുംബശ്രീ സി ഡീ എസ് ചെയർപേഴ്സൺ ശ്രീമതി രതി വി പി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മയ്യിൽ ശാഖ മാനേജർ ശ്രീ ശ്രീജിത്ത് യു എസ്, ഫെഡറൽ ബാങ്ക് മയ്യിൽ ശാഖ കൃഷി ഓഫീസർമാർ ശ്രീ മൈക്കിൾ എൽ, ശ്രീ റിജോ ജയിംസ്, ജനപ്രതിനിധികൾ ശ്രീ എൻ കെ രാജൻ, ശ്രീ കെ വി ബാലകൃഷ്ണൻ, ശ്രീ സി എച്ച് മൊയ്തീൻ കുട്ടി, ശ്രീ എം അസൈനാർ മാസ്റ്റർ, ശ്രീ കെ സി രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് പതിനൊന്ന് വിവിധ കാർഷിക വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒൻപത് കർഷകർ, രണ്ടു കർഷക കൂട്ടായ്മ പ്രതിനിധികൾ എന്നിവരെ മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം വി അജിത ഉപഹാരങ്ങൾ നൽകി ആദരിച്ചു.
Post a Comment