മയ്യിൽ: കാവിൻമൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ലൈബ്രറി കൗൺസിലിൻ്റെ കർക്കടക വായനാ പരിപാടിയുടെ ഭാഗമായി പുസ്ത കാസ്വാദനപരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്കായി തെരഞ്ഞെടുത്ത ഏഴും, മുതിർന്നവർക്കുള്ള പത്തും പുസ്തകങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആസ്വാദനപരിപാടി
വി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. വി ശ്രീജിനി പരിപാടിയിൽ പങ്കെടുത്തു.
ഇ.കെ. രാജീവൻ്റെ അദ്ധ്യക്ഷതയിൽ ടി.പി. ബിജു, ജിഷ കെ എന്നിവർ സംസാരിച്ചു.
Post a Comment