©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളം പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം

ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ക്ഷേത്രക്കുളം പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം

ചിരപുരാതനവും അഞ്ചു ദേവന്മാരുടെ നിറസാന്നിധ്യം കൊണ്ട് പരിപാവനവുമായ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം 2024 സെപ്തംബർ 8ന് രാവിലെ 9 മണിക്ക് കുളം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് ശ്രീ എം പി ഹരീന്ദ്രന്റെ അധ്യക്ഷതയിൽ മുൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
രാവിലെ 8 മണിക്ക് ഗണപതിഹോമവും, ഭൂമി പൂജയും കുളത്തിനു സമീപം നടക്കും. തുടർന്ന് 9:00 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരതില്ലത്ത് പരമേശ്വരൻ നമ്പൂതിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രനടയിൽ ദീപ പ്രോജ്വലനം നടത്തും. കുളം പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി ശ്രീ സുജിത്ത് മാസ്റ്റർ പ്രാർത്ഥനയും സ്വാഗതവും നിർവഹിക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അവിനാഷ് ഭട്ട്, ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി ശ്രീ പി പി കുഞ്ഞി കണ്ണൻ, മാതൃസമിതി പ്രസിഡണ്ട് ശ്രീമതി എൻ കെ ശോഭന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ശ്രീ പ്രകാശൻ എ നന്ദിയും പറയും. 
സംഭാവന അയക്കാൻ
CHEERS SRI SUBRAMANYA SWAMI KSHETRA KULAM PUNARUTHARANA COMMITTEE 
STATE BANK OF INDIA
KARINKALKUZHI BRANCH
A/C NO: 43283564022
IFSC: SBIN0070981
Mob: 8304849736

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്