©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ആദരവും ഉപകരണ സമർപ്പണവും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ആദരവും ഉപകരണ സമർപ്പണവും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

കമ്പിൽ : കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്  ഉപകരണ കൈമാറ്റവും, വയനാട് ദുരന്തമുഖത്ത് ദിവസങ്ങളോളം നിസ്വാർത്ഥ സേവനം സമർപ്പിച്ച സംസ്ഥാന വൈസ് ക്യാപ്റ്റൻ സഈദ് പന്നിയൂരിനും കൊളച്ചേരിയിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്കുമുള്ള ആദരവും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 
കമ്പിൽ ടാക്കീസ് റോഡിന് സമീപം വെച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു.    മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ അനുമോദന പ്രഭാഷണം നിർവ്വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ജില്ലാ സെക്രട്ടറി ബി പി അഹമ്മദ്, മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ശഫീഖ് മാസ്റ്റർ കുപ്പം, ട്രഷറർ ഉനൈസ് എരുവാട്ടി, എം അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, മൊയ്തീൻ ഹാജി കമ്പിൽ, പി പി മൊയ്തീൻ കമ്പിൽ, അഫ്സൽ കയ്യങ്കോട്, ഹംസ മൗലവി പള്ളിപ്പറമ്പ്, യൂസഫ് മൗലവി കമ്പിൽ, നസീർ പി കെ പി, അന്തായി ചേലേരി, കെ.സി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും വൈറ്റ്ഗാർഡ് കോ ഓർഡിനേറ്റർ ടി.പി നിയാസ് കമ്പിൽ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്