വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് DYFI 25 വീട് നിർമ്മിച്ചു നൽകുന്നതിലേക്കായി ലേലം ചെയ്യുന്നതിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോൾ ACE BUILDERS ഉടമ ബാബു പണ്ണേരി DYFI മയ്യിൽ മേഖലാ കമ്മിറ്റിക്ക് സംഭാവന നൽകി. DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: എം. ശ്രീരാമൻ ക്രിക്കറ്റ് ബോൾ ഏറ്റുവാങ്ങി. ചടങ്ങിൽ DYFI ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി.മിഥുൻ, രനിൽ നമ്പ്രം, CPIM കവിളിയോട്ട് ബ്രാഞ്ച് സെക്രട്ടറി കെ സജിത്ത്, വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു, ജനകീയ വായനശാല സെക്രട്ടറി പ്രേമരാജൻ, DYFI മയ്യിൽ മേഖലാ കമ്മിറ്റി അംഗങ്ങൾ, കായിക പ്രേമികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment